നാല് ദിനങ്ങളിലായി മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വരുന്ന കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി. 987 പോയിന്റ് നേടി സെന്റ്. ജോസഫ്സ് മതിലകം ഹയർ സെക്കന്ററി സ്കൂൾ വീണ്ടും ഓവറോൾ ചാംപ്യൻമാരായിരിക്കുന്നു. 554 പോയിന്റുകളുമായി എറിയാട് ഗവ കേരളവർമ്മ ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും 545 പോയിന്റുകളുമായി കൊടുങ്ങല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
എൽ പി വിഭാഗത്തിൽ 110 പോയിന്റ് നേടി സെന്റ് ജോസഫ്സ് എച്ച്എസ് മതിലകം , സെന്റ് മേരീസ് എൽപിഎസ് മതിലകം എന്നീ വിദ്യാലയങ്ങൾ ഒന്നാം സ്ഥാനം നേടി. 104 പോയിന്റ് നേടിയ ജിഎൽപിഎസ് ആമണ്ടൂർ, സെന്റ് ജോർജ് മിക്സ്ഡ് എൽപിഎസ് പനങ്ങാട്, എംഇഎം യുപിഎസ് അഴീക്കോട് എന്നീ വിദ്യാലയങ്ങൾ രണ്ടാം സ്ഥാനം നേടി. സിഎംഎംഒഎൽപിഎസ് കൊടുങ്ങല്ലൂർ 100 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
യു പി വിഭാഗത്തിൽ 224 പോയിന്റ് നേടി സെന്റ് ജോസഫ്സ് എച്ച്എസ്എസ് മതിലകം ഒന്നാം സ്ഥാനം നേടി. 206 പോയിന്റ് നേടിയ യുപിഎസ് പുല്ലൂറ്റ്, ഐഎം യുപിഎസ് അഴീക്കോട് എന്നീ വിദ്യാലയങ്ങൾ രണ്ടാം സ്ഥാനം നേടി. 205 പോയിന്റോടെ ജിയുപിഎസ് കോണത്ത്കുന്ന് മൂന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ 443 പോയിന്റ് നേടി സെന്റ് ജോസഫ്സ് എച്ച്എസ്എസ് മതിലകം ഒന്നാം സ്ഥാനം നേടി. 312 പോയിന്റ് നേടി എസ്എസ്എംഎച്ച്എസ്എസ് അഴീക്കോട് രണ്ടാം സ്ഥാനവും 262 പോയിന്റ് നേടി എംഇഎസ് എച്ച്എസ്എസ് പി വെമ്പല്ലൂർ മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 255 പോയിന്റ് നേടി എംഇഎസ് എച്ച്എസ്എസ് പി വെമ്പല്ലൂർ ഒന്നാം സ്ഥാനവും 210 പോയിന്റ് നേടി സെന്റ് ജോസഫ്സ് എച്ച്എസ് മതിലകം രണ്ടാം സ്ഥാനവും 131 പോയിന്റ് നേടി ജികെവിഎച്ച്എസ്എസ് എറിയാട് മൂന്നാം സ്ഥാനവും നേടി.
സംസ്കൃത കലോത്സവം ഓവറോൾ കിരീടം 162 പോയിന്റോടെ സെന്റ് ജോസഫ്സ് എച്ച്എസ് മതിലകം നേടി. 127 പോയിന്റ് നേടി ഗവ ഹയർ സെക്കന്ററി സ്കൂൾ കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനവും 125 പോയിന്റ് നേടി എച്ച്എസ് പനങ്ങാട് മൂന്നാം സ്ഥാനവും നേടി.
അറബിക് കലോത്സവം ഓവറോൾ കിരീടം 197 പോയിന്റോടെ സെന്റ് ജോസഫ്സ് എച്ച്എസ് മതിലകം നേടി. 137 പോയിന്റ് നേടി ഗവ കേരളവർമ്മ ഹയർ സെക്കന്ററി സ്കൂൾ എറിയാട് രണ്ടാം സ്ഥാനവും 133 പോയിന്റ് നേടി കെകെടിഎം ജിജിഎച്ച്എസ്എസ് കൊടുങ്ങല്ലൂർ മൂന്നാം സ്ഥാനവും നേടി.