നാല് ദിനങ്ങളിലായി അഴീക്കോട് സീതിസാഹിബ് മെമ്മോറിയല്‍ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വരുന്ന കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി . സെന്റ്. ജോസഫ്സ് മതിലകം ഹയർ സെക്കന്ററി സ്കൂൾ വീണ്ടും വിജയികളായിരിക്കുന്നു. ആകെ 972 പോയിന്റുകളാണ് ഇവർ നേടിയത്. ആകെ 544 പോയിന്റുകളുമായി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും ആകെ 505 പോയിന്റുകളുമായി എച്ച് എസ് എസ് പനങ്ങാട് മൂന്നാം സ്ഥാനവും നേടി .